സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് റെക്കോര്‍ഡ് വിറ്റുവരവ്. 2013-14 ല്‍ വകുപ്പ് 3794 കോടി രൂപയുടെ റിക്കാഡ് വിറ്റുവരവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലേ ഏറ്റവും വലിയ ഭാഗ്യ സമ്മാന പദ്ധതികളുമായി തിരുവോണം ബംബര്‍ ടിക്കറ്റ് വിപണിയിലിറക്കുന്ന ചടങ്ങിനിടെ ധനകാര്യ വകുപ്പ് മന്ത്രി കെഎം മാണി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുതിയ യന്ത്രം കുടി എത്തിയതോടെ ഏഴ് പ്രതിവാര ഭാഗ്യക്കുറികള്‍ വഴി 2,83,115 സമ്മാനങ്ങള്‍ നല്‍കിയിരുന്നത് 4,65,815 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി മാണി പറഞ്ഞു