ഭാഗ്യക്കുറി ഡയറക്ടറേ മാറ്റിയിട്ടില്ല: ധനമന്ത്രിയുടെ ഓഫീസ്

വെള്ളി, 1 ഓഗസ്റ്റ് 2014 (17:19 IST)
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എം നന്ദകുമാറിനെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിന് അന്യസംസ്ഥാന ഭാഗ്യക്കുറി സംബന്ധിച്ച സുപ്രീം കോടതിവിധിയുമായി ബന്ധമില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കോളേജിയറ്റ് ഏഡ്യുക്കേഷന്‍ ഡയറക്ടറായി നിയമിച്ചതിനെതുടര്‍ന്ന് ജോലിഭാരം കാരണം ഭാഗ്യക്കുറി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് നന്ദകുമാര്‍ അഭ്യര്‍ഥിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അവധി കഴിഞ്ഞെത്തിയ മുന്‍ നികുതി കമ്മിഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളിന് ഭാഗ്യക്കുറി ഡയറക്ടറുടെ ചൂമതല നല്കാന്‍ തീരുമാനിച്ചതെന്ന് ധനമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു

വെബ്ദുനിയ വായിക്കുക