ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

രേണുക വേണു

ബുധന്‍, 24 ഏപ്രില്‍ 2024 (16:42 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 ബുധനാഴ്ച വൈകിട്ട് ആറ് മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകുന്നേരം ആറ് വരെ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യശാലകള്‍, ബാറുകള്‍, ബീര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ എന്നിവ അടഞ്ഞു കിടക്കും. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം മാത്രമേ ഇവ തുറന്നുപ്രവൃത്തിക്കൂ. 
 
തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് 48 മണിക്കൂര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനയുണ്ടാകില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍