വര്‍ഷങ്ങളായി യു ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ജനകീയമുന്നണിയായ ട്വന്റി 20ക്ക് വിജയം. പഞ്ചായത്തിലെ 20 വാര്‍ഡുകളിലും ട്വന്റി 20 മുന്നണി മത്സരിച്ചിരുന്നു. ഫലം വന്നതില്‍ 12 സീറ്റുകളില്‍ വിജയിച്ച് പഞ്ചായത്ത് ഭരണം ട്വന്റി 20 നേടിയിരിക്കുകയാണ്. സംസ്ഥാനത്ത്, ഇതാദ്യമായാണ് രാഷ്‌ട്രീയകക്ഷികള്‍ അല്ലാതെ ഒരു സ്വതന്ത്ര ജനകീയ മുന്നണി പഞ്ചായത്ത് ഭരണം പിടിക്കുന്നത്.
പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റക്സ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ രണ്ടരവര്‍ഷം മുമ്പ് രൂപീകൃതമായ സംഘടനയാണ് ട്വന്റി 20. ന്യായവിലയ്ക്ക് ഭക്‌ഷ്യവസ്തുക്കള്‍, ആശ്രയമില്ലാത്തവര്‍ക്ക് ചികിത്സാ സഹായം, വീടില്ലാത്തവര്‍ക്ക് വീട് മുതലായ സേവന പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ട്വന്റി 20 നാട്ടില്‍ സജീവമായത്.
ട്വന്റിക്കു 20 ക്കു വേണ്ടി അങ്കത്തട്ടിലിറങ്ങിയ ഭൂരിഭാഗം പേരും സ്ത്രീകളും ബിരുദദാരികളുമായിരുന്നു. രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കും കിഴക്കമ്പലം ജില്ല പഞ്ചായത്ത് സീറ്റിലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. 2020 ഓടെ കിഴക്കമ്പലത്തെ മാതൃകാപഞ്ചായത്താക്കും എന്നായിരുന്നു ട്വന്റി 20 യുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനം.