കൊണ്ടോട്ടിയില്‍ മതേതര വികസന മുന്നണിക്ക് മുന്നേറ്റം
ശനി, 7 നവംബര്‍ 2015 (10:28 IST)
മുസ്ലിംലീഗും മതേതരമുന്നണിയും കൊമ്പുകോര്‍ത്ത കൊണ്ടോട്ടി നഗരസഭയില്‍ മതേതരമുന്നണി മുന്നില്‍. മതേതരമുന്നണി 18 സീറ്റുകളില്‍ ജയിച്ചപ്പോള്‍ മുസ്ലിം ലീഗ് അഞ്ചു സീറ്റുകളിലാണ് ജയിച്ചത്. ഇവിടെ, എസ് ഡി പി ഐ ഒരു സീറ്റ് നേടിയിട്ടുണ്ട്.
കൊണ്ടോട്ടി നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നത് പരിശോധനയില്‍ വ്യക്തമായത് ലീഗിന് തിരിച്ചടിയായിരുന്നു. ഇതിന്റെ പ്രതിഫലനം വോട്ടെടുപ്പിലും തെളിഞ്ഞിരിക്കുകയാണ്.
വോട്ടര്‍പ്പട്ടിക വിവാദത്തില്‍ നേടിയ വിജയം തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഇടത്- കോണ്‍ഗ്രസ് കൂട്ടുകെട്ടിലുള്ള മതേതരമുന്നണിക്ക് സാധിച്ചു.