മദ്യനയം വിജയിപ്പിക്കേണ്ടത്‌ ശ്രീനാരായണീയരാണെന്ന് വി എം സുധീരന്‍

ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (11:01 IST)
സര്‍ക്കാര്‍ പുതിയതായി കൊണ്ടുവരുന്ന മദ്യനയം വിജയിപ്പിക്കേണ്ടത്‌ ശ്രീനാരായണീയരെന്ന്‌ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. മദ്യനയം ഏതെങ്കിലും പാര്‍ട്ടിയുടേതല്ല ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയില്‍ സമാധിദിനാചരണത്തിന്റെ ഭാഗമായിട്ടുള്ള പ്രസംഗത്തിലാണ്‌ ഇക്കാര്യം അദ്ദേഹം വ്യക്‌തമാക്കിയത്‌. 
 
ശ്രീനാരായണ ഗുരു പറഞ്ഞ നയമാണ്‌ നടപ്പാക്കാന്‍ പോകുന്നത്‌. ഇത്‌ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. രാഷ്‌ട്രീയ അതിപ്രസരത്തില്‍ പെട്ട്‌ മദ്യനയത്തില്‍ ഭിന്നാഭിപ്രായം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്‌തമാക്കി. 
 
മദ്യനയം നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്‌ പ്രശ്‌നമല്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ ബാബു പറഞ്ഞു.  
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക