ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ കരിങ്കാലികളുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലും ചില കരിങ്കാലികൾ ഉണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ. എല്ലാ സംഘടനകളിലും പോലെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലും ചില കരിങ്കാലികൾ ഉണ്ട് ലിബർട്ടി ബഷീർ പറഞ്ഞു. സംഘടന പിളരുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. തീരുമാനം അട്ടിമറിച്ച് ബാഹുബലി പ്രദർശിപ്പിച്ച തീയേറ്ററിന്റെ ഉടമയായ സംഘടനാ വൈസ് പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
സമരം സംബന്ധിച്ച് തിയേറ്റര്‍ ഉടമകള്‍ക്കിടയില്‍ ഭിന്നത മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ഇന്ന് നടക്കും. യോഗത്തില്‍ സമരത്തില്‍ പങ്കെടുക്കാതെ ബാഹുബലി പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.