കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ പ്രമേയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ വരെ തീരുമാനമെടുക്കാതിരുന്ന പിഡിപി അംഗം കമാലുദ്ദീന് അവസാന നിമിഷം ഇടതുമുന്നണിയെ പിന്തുണച്ചു. ഇതോടെ കൗണ്‍സില്‍ യോഗം യു.ഡി.എഫ് അംഗങ്ങള്‍ ബഹീഷ്കരിച്ചു. പിഡിപി അംഗത്തെ എല്‍ഡിഎഫ് വിലക്കുവാങ്ങിയതാണെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നാളെ മേയര്‍ക്കെതിരെ യുഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് സൂചന.