ആതിരപ്പള്ളി മുപ്പപ്പെരിയാര്‍ വിഷയങ്ങളില്‍ ഏകപക്ഷീയമായ നിലപാട് എടുക്കരുത്; സര്‍ക്കാരിന്റെ തെറ്റുകളോടു വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കും- ചെന്നിത്തല
തിങ്കള്‍, 30 മെയ് 2016 (12:10 IST)
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റുകളോടു വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആതിരപ്പള്ളി മുപ്പപ്പെരിയാര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് എടുക്കരുത്. പരിസ്ഥിതി പ്രവര്‍ത്തകരുമായും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത് അഭിപ്രായം രൂപീകരിക്കണം. കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കിന്റെ കാലം കഴിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം കേരളത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ആതിരപ്പള്ളി വിഷയത്തില്‍ പൊതുചര്‍ച്ച ആവശ്യമാണ്. ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടി ഉണ്ടായത് അത്ഭുതപ്പെടുത്തി. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട ഇടതുസര്‍ക്കാരിന്റെ നടപടി ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന്റെ പരാജയം സംബന്ധിച്ച് വിലയിരുത്തി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നഷ്ടപ്രതാപം വീണ്ടെടുക്കാ ന്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോകും. കോൺഗ്രസിനെ കൂടുതൽ സജീവമാക്കി എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോവുകയാണ് തന്റെ ലക്ഷ്യമാണ്. പ്രതിപക്ഷ നേതാവ് ആവാനില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് തന്നെ ഐക്യത്തിന്റെ സൂചനയാണെന്നും പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കവെ ചെന്നിത്തല വ്യക്തമാക്കി.