അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം ഉടലെടുത്ത പയ്യന്നൂരില്‍ സി കൃഷ്‌ണന്‍ തന്നെ ആയിരിക്കും സ്ഥാനാര്‍ത്ഥി. പയ്യന്നൂര്‍ സിറ്റിങ് എം എല്‍ എ ആണ് സി കൃഷ്‌ണന്‍. നേരത്തെ, കൃഷ്‌ണനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടി പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് സി പി എം സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏരിയ സെക്രട്ടറി ടി എ മധുസൂദനനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ആഗ്രഹം. ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. എന്നാല്‍, ഈ സമ്മര്‍ദ്ദവും കൃഷ്‌ണനെതിരായ പ്രതിഷേധവും കണക്കിലെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാനനേതൃത്വം തീരുമാനിക്കുകയായിരുന്നു.