തിരുവനന്തപുരം ലോ അക്കാദമിക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദം. ലോ അക്കാദമി സൊസൈറ്റിയുടെ നിയമാവലിയും രജിസ്ട്രേഷനും അന്വേഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയത്. ഏറെ നാളുകളായി മുഖ്യമന്ത്രിയുടെ ടേബിളിൽ അനുവാദത്തിനായി കാത്തിരുന്ന ഫയലിൽ അദ്ദേഹം ഒപ്പിട്ടു.
കേസിൽ അന്വേഷണമാകാം എന്നെഴുതി ഫയല്‍ തിരികെ കൈമാറി. മുഖ്യമന്ത്രിയുടെ അനുമതിക്ക് പിന്നാലെ രജിസ്‌ട്രേഷന്‍ ഐജിക്ക് അന്വേഷണത്തിനുളള നിര്‍ദേശവും മന്ത്രി ജി. സുധാകരന്‍ നല്‍കി. സര്‍ക്കാര്‍ പ്രതിനിധികള്‍കൂടി അംഗമായ സൊസൈറ്റിക്കായി സര്‍ക്കാര്‍ ഭൂമി നേടിയെടുത്തശേഷം മന്ത്രിമാരെയും സര്‍ക്കാര്‍ സെക്രട്ടറിമാരെയും അതില്‍നിന്ന് ഒഴിവാക്കിയ മാനേജ്‌മെന്റ് നടപടി നേരത്തെ ഏറെ വിവാദമായിരുന്നു.