ഓഖി ദുരിതാശ്വാസത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല, പലതവണ മുഖ്യമന്ത്രിയെ ചെന്നു കണ്ടു: തമിഴ്നാടിനെ കണ്ട് പഠിക്കണമെന്ന് ലത്തീന്‍ സഭ

ശനി, 31 മാര്‍ച്ച് 2018 (13:01 IST)
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്ന് ലത്തീന്‍ സഭ. കേവലം 49 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
 
ദുരിതാശ്വാസം എത്തിക്കുന്നതിന്റെ കാര്യത്തില്‍ കേരളം തമിഴ്നാട് സര്‍ക്കാരിനെ മാത്രകയാക്കണമെന്നും ഇവര്‍ ആരോപിച്ചു. സഹായം ലഭിച്ചവര്‍ക്ക് പോലും ആ തുക കിട്ടാന്‍ ട്രഷറിക്ക് മുന്നില്‍ കാവല്‍ കിടക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഇവര്‍ പറഞ്ഞു.
 
ഈ കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ പലതവണ കണ്ടു, ഉടന്‍ ചെയ്യാമെന്നാണ് പറയുന്നത്. ഇരകളെ സഹായിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായെന്നും ലത്തീന്‍ സഭ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍