സലിം രാജിന്റേതടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിങ്കള്‍, 8 ജൂണ്‍ 2015 (08:42 IST)
കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുകളില്‍ അറസ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെയും മറ്റു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. 
 
കഴിഞ്ഞ ബുധനാഴ്ചയാണ് സലിംരാജ് അടക്കം ഏഴു പേരെയും എറണാകുളത്തു കളമശേരി ഭൂമി തട്ടിപ്പു കേസിന് ഒത്താശ നല്‍കിയ മൂന്നു റവന്യു ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ് ചെയ്‌തത്. പ്രതികളുടെ കസ്റഡി കാലാവധി അവസാനിച്ചതിനാല്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക