സ്വകാര്യ ലോഡ്ജില്‍ അനാശാസ്യം; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
വെള്ളി, 15 ജൂലൈ 2016 (12:44 IST)
സ്വകാര്യ ലോഡ്ജില്‍ അനാശാസ്യ നടപടികളില്‍ ഏര്‍പ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ചെറുകുന്ന് ചരുവിള വീട്ടില്‍ ഹുസന്‍ (38), ആറ്റിങ്ങല്‍ താഴെ വെട്ടൂര്‍ സ്വദേശിനിയായ യുവതി എന്നിവരാണ് ആറ്റിങ്ങലിലെ സ്വകാര്യ ലോഡില്‍ നിന്ന് പൊലീസ് വലയിലായത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിക്കാന്‍ കഴിഞ്ഞതെന്ന് ആറ്റിങ്ങല്‍ സി.ഐ സുനില്‍ കുമാര്‍ പറഞ്ഞു.