ആര്‍എസ്എസിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് സിപിഎം പ്രചരിപ്പിക്കുന്നത്: കുമ്മനം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. കണ്ണൂരിലെ അക്രമ രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ ആര്‍എസ്എസ് കത്തി താഴ്ത്തണമെന്ന കോടിയേരിയുടെ പ്രസ്‌താവനയ്‌ക്കെതിരെയാണ് കുമ്മനം രംഗത്ത് എത്തിയത്.
സിപിഎമ്മിന് ആത്മാര്‍ത്ഥയില്ലാത്തതു കൊണ്ടാണ് ചര്‍ച്ചകള്‍ക്ക് കോടിയേരി ഉപാധികള്‍ വയ്ക്കുന്നത്. ആര്‍എസ്എസിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
കണ്ണൂരില്‍ സമാധാനം പുലരാന്‍ സിപിഎം ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും, അതിന് മുമ്പ് ആര്‍എസ്എസ് ആദ്യം ആയുധ പരിശീലനം നിര്‍ത്തണമെന്നും കോടിയേരി ചൊവ്വാഴ്‌ച പറഞ്ഞിരുന്നു.