വിദ്യാര്‍ത്ഥികള്‍ക്കായുള്ള കെഎസ്ആര്‍ടിസി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ശ്രീനു എസ്

ശനി, 2 ജനുവരി 2021 (12:48 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളിലും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്‍സക്ഷന്‍ കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദ്ദേശം നല്‍കി. 
 
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും (സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക്)  നിലവിലെ നിയമപ്രകാരം കണ്‍സഷന്‍ അനുവദിക്കുന്നതും സെല്‍ഫ് ഫിനാന്‍സിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്  മുന്‍ വര്‍ഷങ്ങളിലേതു പോലെ  ചീഫ് ഓഫീസ്  അനുമതി ലഭിക്കുന്ന മുറയ്ക്കും കണ്‍സഷന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍