സൌജന്യയാത്ര ഒരുക്കി കെഎസ്‌ആര്‍ടിസി, 600 ഓളം മലയാളികള്‍ നാട്ടിലെത്തി

ഞായര്‍, 6 ഡിസം‌ബര്‍ 2015 (10:56 IST)
പ്രളയത്തില്‍ ചെന്നൈയില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി സൌജന്യ ബസ് സര്‍വ്വീസ് ആരംഭിച്ചു. ശനിയാഴ്ച 600 ഓളം മലയാളികള്‍ ആണ് കെ എസ് ആര്‍ ടി സിയില്‍ നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോയമ്പേട് മൊഫ്യുസില്‍ ബസ് ടെര്‍മിനസില്‍നിന്ന് ആദ്യ ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്.
 
12 ബസുകളിലായി 600ഓളം പേരാണ് ശനിയാഴ്ച നാട്ടിലേക്ക് യാത്ര തിരിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കായിരുന്നു സര്‍വീസ്. മലബാര്‍ മേഖലയിലേക്കാണ് കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. 
 
ഞായറാഴ്ചയും ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് 12 ബസ് ഉണ്ടാകും. ശനിയാഴ്ച യാത്രതിരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഞായറാഴ്ച മുന്‍ഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
 
യാത്രക്കാരുടെ പേര് രജിസ്റ്റര്‍ചെയ്തശേഷമാണ് വണ്ടികളില്‍ കയറ്റുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  മൊബൈല്‍ നമ്പര്‍: 9444186238, ഫോണ്‍: 28293020. മറ്റുനമ്പറുകള്‍ : 9495099902 (തിരുവനന്തപുരം), 9495099909 (തൃശ്ശൂര്‍), 9495099910 (പാലക്കാട് ), 9449020305 (ജയരാജ്, കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍, ചെന്നൈ). തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 9447071014 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വെബ്ദുനിയ വായിക്കുക