വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നതിനെതിരെ വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുന്നില്‍ നിരവധി പരാതികളെത്തി. വിദഗ്ധസമിതിയെക്കൊണ്ട് കെഎസ്ഇബിയുടെ ധനസ്ഥിതി പരിശോധിപ്പിച്ചിട്ടേ വൈദ്യുതി നിരക്കില്‍ മാറ്റം അനുവദിക്കാവൂവെന്ന് വിവിധ സംഘടനകള്‍ തെളിവെടുപ്പില്‍ ആവശ്യപ്പെട്ടു. കമ്മീഷന്റെ ഉത്തരവ് ആഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങും.