കൃഷ്ണപിള്ള സ്മാരകം: പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

ശനി, 17 ജനുവരി 2015 (15:17 IST)
2013 ഒക്ടോബർ 31ന് പുലർച്ചെ കണ്ണർകാട് മുഹമ്മയിൽ പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത കേസിൽ അറസ്റ്റിലായ രണ്ടു മുതൽ അ‌ഞ്ചു വരെയുള്ള പ്രതികൾക്ക് ഉപാധികളോടെ ജാമ്യം നല്‍കി.  

പ്രതികൾ ജില്ല വിട്ടു പോകരുതെന്നും, എല്ലാ ശനിയും ഞായറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം നല്‍കിയത്. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രന് കോടതി ജാമ്യം നല്‍കിയില്ല.

രണ്ടാം പ്രതിയും സിപിഎം കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ഇപ്പോൾ അംഗവുമായ പി സാബു മൂന്ന് മുതൽ അഞ്ച് വരെ പ്രതികളും ഡിവൈഎഫ്ഐ പ്രവർത്തകരായ ദീപു, രാജേഷ് രാജൻ, സിപിഎം പ്രവർത്തകനായ പ്രമോദ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഈമാസം 12നാണ് പ്രതികൾ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക