കോഴിക്കോട് വീടിന്റെ വരാന്തയില്‍ നിന്ന വീട്ടമ്മയ്ക്ക് ഇടിമിന്നലേറ്റു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ജൂണ്‍ 2024 (09:27 IST)
കോഴിക്കോട് അത്തോളിയില്‍ വീടിന്റെ വരാന്തയില്‍ നിന്ന് വീട്ടമ്മയ്ക്ക് ഇടിമിന്നലേറ്റ് പരിക്ക്. അത്തോളി സ്വദേശിനി പ്രജികല എന്ന 40കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പുനലൂരില്‍ രണ്ട് തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരണപ്പെട്ടത്. 
 
സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം തന്നെ ഒരു മത്സ്യത്തൊഴിലാളിക്കും ഇടിമിന്നലേറ്റ് പരിക്കേറ്റിരുന്നു. ഇടിമിന്നലില്‍ വെള്ളം തകരുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍