എന്തിനുവേണ്ടിയായിരുന്നു? കലാകേരളം ടിഎ റസാഖിനോട് നീതി പുലര്‍ത്തിയില്ല, സിനിമാ പരിപാടി മുടങ്ങാതിരിക്കാൻ അദ്ദേഹത്തെ വഴിയിലിട്ടുവെന്ന് അലി അക്ബർ

ചൊവ്വ, 16 ഓഗസ്റ്റ് 2016 (11:57 IST)
ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാഖിന്റെ മൃതദേഹത്തോട് ആദരവ് കാണിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രംഗത്ത്. കോഴിക്കോട് നടന്ന മോഹനം എന്ന താരനിശയ്ക്കു വേണ്ടി ടിഎ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകനായ അലി അക്ബര്‍ ആരോപിച്ചു. റസാഖിന്റെ മരണവാർത്ത പുറത്തറിയിക്കാൻ വൈകിപ്പിച്ചുവെന്നാണ് ഇവർ പറയുന്നത്.
 
രാവിലെ 11.30 ഓടെയാണ് ടിഎ റസാഖ് മരിച്ചതെന്നും എന്നാല്‍ പരിപാടി മുടങ്ങാതിരിക്കാനായി മരണ വിവരം മറച്ചുവച്ചുവെന്നും മൃതദേഹം റോഡരികില്‍ വച്ചുകൊണ്ട് കൊണ്ട് വൈകിപ്പിച്ചുവെന്നും അലി അക്ബര്‍ ആരോപിക്കുന്നു. ടി എ റസാഖിന്റെ മരണവാർത്ത ആരുമറിയാതെ വഴിയിൽ ഇട്ടുവെന്നും അലി ആരോപിക്കുന്നുണ്ട്. പണത്തിനു വേണ്ടി കലാകേരളം ടിഎ റസാഖിനോട് നീതി പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ടി എ റസാഖിനെ ഇങ്ങനെ യാത്ര അയക്കേണ്ടതല്ല. ആർക്കു വേണ്ടിയാണ് സിനിമാക്കാർ പണമുണ്ടാക്കുന്നത്. മരണവാർത്ത അറിഞ്ഞതിനുശേഷമെങ്കിലും ഒരു ദിവസത്തേക്ക് പരിപാടി മാറ്റി വെയ്ക്കണമായിരുന്നു. ഇനിയെങ്കിലും ഇതുപോലെ മൃതശശീരം വെച്ച് കൂത്ത് നടത്തരുത് എന്നും അലി പറഞ്ഞു. 
 
അതേസമയം ടിഎ റസാഖിന്റെ മൃതദേഹം വൈകിപ്പിച്ചത് വാസ്തവമാണെങ്കില്‍ സിനിമ പ്രവര്‍ത്തകരെ കുറ്റം പറയരുതെന്നും കോഴിക്കോട് സംഘടിപ്പിച്ച പരിപാടി ടിഎ റസാഖിനെ അടക്കമുള്ള അവശ കലാകാരന്മാരെ സഹായിക്കാനായി നത്തിയതാണെന്നും അതില്‍ നന്മയാണ് കാണേണ്ടതെന്നും നടന്‍ സലീം കുമാര്‍ വാര്‍ത്തയോട് പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക