കോഴിക്കോട് കിണറ്റില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

വെള്ളി, 1 ജനുവരി 2016 (14:19 IST)
കോഴിക്കോട് കിണറ്റില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തീരങ്കാവിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.
 
പന്തീരങ്കാവ് ഹയർസെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ ദാസ്(15), ബിനോജ് (15) എന്നിവരാണ് മരിച്ചത്.
 
നാമിയിൽ മേത്തൽ പ്രഭാകരന്‍റെ മകനാണ് അതുല്‍ ദാസ്. ബിനോജ് മുതിര കാലായില്‍ മനോജിന്‍റെ മകനാണ്.
കഴിഞ്ഞദിവസം രാത്രി വീട്ടിൽ നിന്ന് പോയ ഇരുവരും തിരിച്ചെത്തിയിരുന്നില്ല.
 
ഇതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക