കേരള സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെ നടക്കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 ഡിസം‌ബര്‍ 2022 (19:28 IST)
ജനുവരി 3 മുതല്‍ 7 വരെ ജില്ലയില്‍ നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കലോത്സവത്തില്‍ 239 ഇനങ്ങളിലായി പതിനാലായിരത്തോളം  വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി ആയിരം രൂപ നല്‍കും.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിര്‍ണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധി കര്‍ത്താക്കളുടെ വിധി നിര്‍ണ്ണയത്തിന് എതിരെ തര്‍ക്കം ഉന്നയിക്കുന്ന ഘട്ടത്തില്‍ അത്തരം ഇനങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍