കോട്ടയത്ത് ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (10:37 IST)
കോട്ടയത്ത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശമായ പാറോലിക്കലുള്ള ഒരു റബ്ബർ തോട്ടത്തിലാണ് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
 
ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി ചാക്ക് പരിശോധിക്കുകയും ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചെന്നാണ് സൂചന. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. എകദേശം 40 വയസ്സ് പ്രായം വരുമെന്നാണ് പ്രാഥമിക നിഗമനം.

വെബ്ദുനിയ വായിക്കുക