കൊല്ലത്ത് അമിത വേഗത്തിലെത്തിയ കാറില്‍ നിന്നും കണ്ടെത്തിയത് തോക്കും മാരകായുധങ്ങളും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 ഡിസം‌ബര്‍ 2022 (06:02 IST)
കൊല്ലത്ത് അമിത വേഗത്തിലെത്തിയ കാറില്‍ നിന്നും കണ്ടെത്തിയത് തോക്കും മാരകായുധങ്ങളും. കൊല്ലം അഞ്ചലിലാണ് സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. 
 
പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ കാറില്‍ നിന്നും തോക്കും വാള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നൂറനാട് സ്വദേശികളായ ജിഷ്ണു, അജികുമാര്‍ എന്നിവര്‍ അറസ്റ്റിലായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍