ജോസ് കെ മാണിക്കെതിരെ ലൈംഗീക പീഡത്തിനത്തിന് കേസ് എടുക്കണമെന്നു കോടിയേരി

തിങ്കള്‍, 6 ഏപ്രില്‍ 2015 (20:12 IST)
സരിതയുടെ പുറത്തുവന്നിരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ. മാണിക്കെതിരെ ലൈംഗീക പീഡത്തിനത്തിന് കേസ് എടുക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
 
നേരത്തെ സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ ജയിലില്‍ വെച്ച് എഴുതിയ കത്ത് പുറത്തായി. കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിയടക്കം പല പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കത്തില്‍ പറഞ്ഞിരുന്നു.
 
എന്നാല്‍ കുറിപ്പ് തന്റേതല്ലെന്നും സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ നേടാന്‍ വേണ്ടി തന്നെ കരുവാക്കുകയാണെന്നും സരിതാ എസ് നായര്‍ പറയുന്നു. കത്തില്‍ തന്റെ പേര് വന്നതില്‍ പൊലീസ് അന്വേഷണം വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക