ഒരു കോടിയുടെ കുഴൽപ്പണം തട്ടിയെടുത്തു : മൂന്നു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 28 മാര്‍ച്ച് 2022 (18:59 IST)
തൃശൂർ: ബംഗളൂരുവിൽ നിന്ന് വന്ന ഒരു കോടി രൂപയുടെ കുഴൽപ്പണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടു മൂന്നു യുവാക്കളെ പോലീസ് പിടികൂടി. കോടാലി പീനിക്കൽ രാജീവ് (45), നന്ദിപുലം സ്വദേശി വിഷ്ണുലാൽ (30), ആലത്തൂർ തണ്ടാശേരി സനൽ (30) എന്നിവരാണ് പിടിയിലായത്.

ബംഗളൂരു പോലീസ് നൽകിയ വിവരം അനുസരിച്ചു ഇതിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊടകര പോലീസിന്റെ സഹായത്തോടെ ബംഗളൂരു പൊലീസാണ് സംഘത്തെ പിടിച്ചത്. പ്രതികളെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. കോടാലി കേന്ദ്രീകരിച്ചു വൻ കുഴൽപ്പണ സംഘം പ്രവർത്തിക്കുന്നു എന്നാണ് പോലീസ് നിഗമനം.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍