പ്രേമന്‍ കൊച്ചുപ്രേമനായതിനുപിന്നിലെ കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ഡിസം‌ബര്‍ 2022 (18:27 IST)
മലയാള ചലച്ചിത്ര നടന്‍. 1955 ജൂണ്‍ മാസത്തില്‍ ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ പേയാട് ജനിച്ചു. പ്രേംകുമാര്‍ ജനിച്ചു. പേയാട് ഗവണ്മെന്റ് സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നുള്ള വിദ്യാഭ്യാസം തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിലായിരുന്നു. വളരെ ചെറുപ്പം മുതല്‍ തന്നെ സ്‌കൂള്‍ നാടക രംഗത്ത് അദ്ദേഹം സജീവമായിരുന്നു.'' കൊച്ചുപ്രേമന്റെ ഓര്‍മപ്പുസ്തകത്തിലെ താളുകള്‍ പിന്നിലേക്ക് മറിഞ്ഞു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊച്ചുപ്രേമന്‍ ആദ്യമായി ഒരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തിന്റെ തണലില്‍ðനിന്ന് അദ്ദേഹം ''ഉഷ്ണവര്‍ഷം' എന്ന രണ്ടാമത്തെ നാടകവുമെഴുതി. പ്രഫഷണല്‍  നാടകവേദികള്‍ക്കൊപ്പം റേഡിയോനാടക ശ്രോതാക്കളും അന്ന് കാത്തിരിക്കാറുണ്ടായിരുന്നു കൊച്ചുപ്രേമന്റെ നാടകങ്ങള്‍. ഇതിന്റെ വലിയൊരു പങ്ക് വഹിച്ചത് ആകാശവാണിയിലെ ''ഇതളുകള്‍' എന്ന പരിപാടിയാണ്. ആനുകാലിക പ്രസക്തമായ വിഷയങ്ങളെ നര്‍മത്തിലൂടെ അവതരിപ്പിച്ച കൊച്ചുപ്രേമന്റെ ''കൃമീരി അമ്മാവന്‍' എന്ന കഥാപാത്രം ഇന്നും ശ്രോതാക്കളുടെ മനസിലുണ്ട്.
 
സ്‌കൂള്‍ തലംവിട്ട് കൊച്ചുപ്രേമന്‍ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത് തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എന്‍. കെ. ആചാരി ഒരുക്കിയ ''ജ്വാലാമുഖി' എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ്. ജ്വാലാമുഖി എന്ന ആദ്യ നാടകത്തിനു ശേഷം ഗായത്രി തിയറ്റേഴ്‌സിന്റെ ''അനാമിക' എന്ന നാടകത്തിലാണ് പ്രേക്ഷകര്‍ പിന്നീട് അദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം സമിതികള്‍ക്കൊപ്പം കൊച്ചുപ്രേമന്‍ പ്രവര്‍ത്തിച്ചു.  ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയര്‍ത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്‌സിന്റെ ''അമൃതം ഗമയ', വെഞ്ഞാറമ്മൂട് സംഘചേതനയുടെ ''സ്വാതിതിരുനാള്‍', ''ഇന്ദുലേഖ', രാജന്‍ പി. ദേവിന്റെ ''ആദിത്യമംഗലം ആര്യവൈദ്യശാല' തുടങ്ങിയവ.  പ്രേമന്‍ നാടക സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ അതേ പേരുള്ള ഒരു സുഹൃത്ത് സമിതിയിലുണ്ടായിരുന്നു. പേരിലെ സാമ്യം രണ്ട് പേര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം കൊച്ചു പ്രേമന്‍ എന്നപേര് സ്വീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍