യാത്രക്കാരുടെ എണ്ണം കൂട്ടാൻ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. 35,000 പേരാണ് കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നത്. അതേസമയം തിരുവനന്തപുരം ലൈറ്റ് മെട്രോയിൽ ടെക്‌നോ പാർക്കിനെ കൂടി ഉൾപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. പുതിയ ശാഖ ലൈൻ ടെക്‌നോ പാർക്കിലേക്ക് നീട്ടും. കിഴക്കേക്കോട്ടയേയും ഉൾപ്പെടുത്തും. ഇതിനായി ഡിപിആർ പുതുക്കുമെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയിൽ അറിയിച്ചു.