അഴീക്കോട് മണ്ഡലത്തിൽ കെഎം ഷാജി മത്സരിക്കില്ലെന്ന് എതാണ്ട് വ്യക്തമായിട്ടുണ്ട്. കാസർകോട് മത്സരിക്കാൻ ഷാജി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മുസ്ലീം ലീഗിനുള്ളിൽ തന്നെ എതിർപ്പ് ഉയർന്നതോടെ ആ സാധ്യതയും മങ്ങി. ഇബ്രാഹിം കുഞ്ഞ് കളമശേരി മണ്ഡലത്തിൽ തുടർച്ചയായി രണ്ട് തവണ വിജയിച്ച വ്യക്തിയാണെങ്കിലും അഴിമതി ആരോപണ വിധേയനായ ആളെ സ്ഥാനാർത്ഥിയാക്കുന്നത് മറ്റ് മണ്ഡലങ്ങളിൽ തിരിച്ചടിയാവുമെന്നാണ് മുസ്ലീം ലീഗിനുള്ളിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്.