മാണിയെ മുഖ്യമന്ത്രിയാക്കുന്നത് കോണ്‍ഗ്രസ് അംഗത്വം എടുത്തതിനുശേഷം ആലോചിക്കാം: യൂത്ത് കോണ്‍ഗ്രസ്

ശനി, 2 ഓഗസ്റ്റ് 2014 (16:34 IST)
കെഎം മാണിയെ മുഖ്യമന്ത്രിയാക്കുന്നത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം  എടുത്തതിനുശേഷം ആലോചിക്കാമെന്ന് യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം.

മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട പിസി ജോര്‍ജ്ജ്, ആന്റണി രാജു എന്നിവരേയും  പ്രമേയം രൂക്ഷമായി വിമര്‍ശിച്ചു.പിസി ജോര്‍ജ്ജ് ഉളുപ്പില്ലാത്ത നേതാവാണെന്നും ജോര്‍ജ്ജിനെ ഇനിയും യുഡിഎഫ് ചുമക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രമേയം പറയുന്നു  ഇത്കൂടാതെ കുരയ്ക്കുന്ന പട്ടിയെ വെറുതെ വിട്ടാലും കടിക്കുന്ന പട്ടിയെ വെറുതെ വിടില്ലെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു.

നേരത്തെ അധ്വാന വര്‍ഗ സിദ്ധാന്തം നടപ്പാക്കണമെങ്കില്‍ മാണിയെ മുഖ്യമന്ത്രിയാക്കാണമെന്നും മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.വി.എം സുധീരന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്













വെബ്ദുനിയ വായിക്കുക