ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് രാജി വെയ്ക്കേണ്ടി വന്ന ധനമന്ത്രി കെ എം മാണിക്ക് വന്‍ സ്വീകരണമൊരുക്കി പാല കാത്തിരിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള മാണി വെള്ളിയാഴ്ച ആയിരിക്കും തിരുവനന്തപുരത്ത് എത്തുക. അന്നേദിവസം മാണിക്ക് വമ്പന്‍ സ്വീകരണം ഒരുക്കാനാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാലായിലെ മാണിയുടെ അനുയായികളും ആലോചിക്കുന്നത്.
നിലവില്‍ തിരുവനന്തപുരം പട്ടത്തു നിന്ന് പാലായിലേക്ക് മാണിയെ സ്വീകരിച്ച് ആനയിക്കാനാണ് തീരുമാനം. അതേസമയം, മന്ത്രിസ്ഥാനം രാജി വെക്കുന്നത് സംബന്ധിച്ച് മാണിയുമായി ഇടഞ്ഞ പി ജെ ജോസഫ് വിഭാഗം സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുമോ അതോ വിട്ടുനില്‍ക്കുമോ എന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.
എന്നാല്‍, ജോസഫ് വിഭാഗത്തെയും അനുനയിപ്പിച്ച് സ്വീകരണ പരിപാടി ഗംഭീരമാക്കാനുള്ള നീക്കമാണ് മാണി ഗ്രൂപ്പ് ആലോചിക്കുന്നത്. കഴിഞ്ഞദിവസം, മാണി രാജി വെച്ചപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഉണ്ണിയാടന്റെ രാജി സ്വീകരിച്ചിട്ടില്ല.