മുഖ്യമന്ത്രിക്ക് പ്രതിച്ഛായയില്ല; മദ്യനയത്തില്‍ പങ്കില്ല - കേരള കോണ്‍ഗ്രസ് എം

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (14:12 IST)
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിച്ഛായ ഇല്ലെന്നും. പുതിയ മദ്യനയത്തിലേക്ക് തിടുക്കത്തില്‍ എത്തിച്ചേരാന്‍ കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും കേരള കോണ്‍ഗ്രസ് എം.

പ്ലസ്‌ടു, ടൈറ്റാനിയം പാമോലിന്‍ കേസുകളില്‍ പെട്ട് സര്‍ക്കാര്‍ നാണക്കേടിന്റെ വക്കിലാണെന്നും. മുഖ്യമന്ത്രി ആകാനുള്ള സാധ്യത കെഎം മാണി പരമാവധി ഉപയോഗപ്പെടുത്തണമെന്നും കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നിലവിലെ സാ‍ഹചര്യത്തില്‍ മുന്നണിയില്‍ തുടരണോ എന്ന മറു ചോദ്യമാണ് പിന്നീട് യോഗത്തില്‍ ഉയര്‍ന്നത്.
മുന്നണി സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും ഉന്നയിച്ചത്.

മദ്യനയത്തില്‍ തനിക്ക് പങ്കില്ലെന്നും. യോഗത്തിന്റെ തുടക്കത്തില്‍ മദ്യനയം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍, താനല്ല ഇതിന് ഉത്തരവാദിയെന്ന് തുടങ്ങിയായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നും ഈ ഭാരം താങ്ങാവുന്നതിലുമപ്പുറമാണെന്നും മാണി യോഗത്തില്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക