ഉമ്മന്‍ ചാണ്ടി മാണിയെ ന്യായീകരിക്കുന്നത് താനും കുടുങ്ങുമോ എന്ന് ഭയന്നിട്ടാണ്. മാണി രാജി വെച്ചതിനാല്‍ മാണി കുറ്റക്കാരനല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കഥയില്ലാത്തതാണ്. മാണിക്ക് ഏതെങ്കിലും പ്രകോപനപരമായ ചിന്ത ഉണ്ടായാല്‍ അതിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരിക മുഖ്യമന്ത്രിയാണ്. അതിനാല്‍ മുഖ്യമന്ത്രി മാണിയെ താലോലിക്കുകയാണെന്നും വി എസ് പറഞ്ഞു. മുഖ്യമന്ത്രിയും രാജിവെച്ചേ മതിയാകൂ എന്നും വി എസ് വ്യക്തമാക്കി.
പി ജെ ജോസഫ് ഇടതുമുന്നണിയിലേക്ക് വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം ജോസഫ് ആണ് പറയേണ്ടതെന്നും മാണി പറഞ്ഞു. മാണിക്ക് കേരള കോണ്‍ഗ്രസുകാര്‍ സ്വീകരണം ഒരുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, നാണം കെട്ടവനും ആലും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ലേ, അങ്ങനെയുള്ള ആളുകളാണ് സ്വീകരണം നല്കുന്നതെന്നും വി എസ് പറഞ്ഞു.