ഇനിയും ചിലവ് ചുരുക്കല്‍ നടപടികളുണ്ടാവും: ധനമന്ത്രി

വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (11:24 IST)
സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ കൂടുതല്‍ ചിലവ് ചുരുക്കല്‍ നടപടികളുണ്ടാവുമെന്ന് ധനമന്ത്രി കെഎം മാണി വ്യക്തമാക്കി. ഈ നടപടിക്കായി എല്ലാ വകുപ്പുകളും ഒരു പോലെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തിന് നികുതി കൂട്ടിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനല്ലെന്നും. കൂടുതല്‍ തുക പല കാര്യങ്ങള്‍ക്കും കണ്ടത്തേണ്ട അവസ്ഥയാണ് ഇപ്പോള്‍ നില നില്‍ക്കുന്നതെന്നും കെഎം മാണി വ്യക്തമാക്കി. പ്രതിസന്ധി കണക്കിലെടുത്ത് കരുതലോടെ മാത്രമെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുള്ളു. പുതിയ തസ്തികകള്‍ സൃഷ്ടിക്കൂന്ന നീക്കത്തിന് ധനവകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ ആവശ്യങ്ങള്‍ മന്ത്രിസഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ച് അത് പാസാക്കുന്ന രീതിയാണ് തുടരുന്നത് ഇത് അവസാനിപ്പിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയിലും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം വെട്ടിക്കുറയ്ക്കില്ലെന്നും. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികള്‍ മുന്നോട്ട് പോകുമെന്നും കെഎം മാണി വ്യക്തമാക്കി. 7000 കോടി രൂപ മദ്യനയത്തിലൂടെ നഷ്ടമാകുന്നത് നികത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും. ധനവകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍ വൈകാതെ മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക