ചെന്നിത്തലയും ബാബുവും ബാര്‍ മുതലാളിമാരില്‍ നിന്ന് കോഴ വാങ്ങി: വിഎസ്
തിങ്കള്‍, 5 ജനുവരി 2015 (11:44 IST)
ധനമന്ത്രി കെഎം മാണിയെ കൂടാതെ ബാര്‍ മുതലാളിമാരുടെ പക്കല്‍നിന്നും കോഴ വാങ്ങിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ ബാബുവും ആണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. ബാർ കോഴ വിവാദത്തിൽ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഞെട്ടിച്ച ബാര്‍ കോഴ ഇടപാട് നടത്തിയ കെഎം മാണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും. ബാര്‍ മുതലാളിമാരുടെ പക്കല്‍നിന്നും കോഴ വാങ്ങിയ കെ ബാബുവും രമേശ് ചെന്നിത്തലയും രാജിവെച്ച് അന്വേഷണം നേരിടണമെന്നും വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ബാര്‍ വിഷയത്തില്‍ ആരോപണങ്ങള്‍ നേരിടുന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണ്. പലരും അന്വേഷണത്തിന്റെ പരിധിയില്‍പ്പോലും വരുന്നില്ലെന്നും വിഎസ് പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്യാനും അദ്ദേഹത്തിന്റെ ഓഫീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി നാണമില്ലാതെ അധികാരത്തില്‍ തൂങ്ങി കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.