''ബാര്‍ വിഷയത്തിലെ എല്ലാ തീരുമാനങ്ങളും നിയമവകുപ്പ് അറിഞ്ഞിരുന്നു''

ശനി, 13 ഡിസം‌ബര്‍ 2014 (14:15 IST)
ബാര്‍ വിഷയത്തില്‍ കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി. വിഷയത്തില്‍ നിയമ വകുപ്പിനെ മറികടന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും തീരുമാനങ്ങള്‍ എടുത്തതെന്ന മാണി വിഭാഗത്തിന്റെ ആരോപണം ഇരു നേതാക്കളും തള്ളി. നിയമവകുപ്പ് അറിഞ്ഞാണ് എല്ലാം ചെയ്തതെന്നും ചില സന്ദര്‍ഭങ്ങളില്‍ എജിയോട് എല്ലാവരും നിയമോപദേശം തേടാറുണ്ടെന്നും മന്ത്രി കെബാബു വ്യക്തമാക്കിയതോടെയാണ് ബാര്‍ കേസില്‍ മാണിക്ക് വീണ്ടും തിരിച്ചടിയായത്.

കേരളാകോണ്‍ഗ്രസ് മാണി വിഭാഗം ആരോപിച്ചുവെന്ന് പറയുന്ന കാര്യം മാധ്യമ സൃഷ്ടിയാണെന്നാണ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ബാര്‍ വിഷയത്തില്‍ എല്ലാം നിയമ വകുപ്പ് അറിഞ്ഞിരുന്നുവെന്നും ചില സന്ദര്‍ഭങ്ങളില്‍ എജിയോട് എല്ലാവരും നിയമോപദേശം തേടാറുണ്ടെന്നും മന്ത്രി കെബാബും വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിലെ രേഖകള്‍ പുറത്ത് വിട്ടത് പാര്‍ട്ടി അറിഞ്ഞല്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞു.

മദ്യ നയത്തില്‍ മാറ്റം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാലേ മുസ്ലീം ലീഗ് നയം മാറ്റുന്നതിനെ അനുകൂലിക്കൂവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. അതിന് മുമ്പായി വിഷയം യു ഡി എഫില്‍ ചര്‍ച്ച നടത്തണമെന്നും. ഗണേഷ് കുമാറിന്റെ ആരോപണം ഗൗരവമായി കാണുന്നില്ലന്നും മജീദ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക