മാണിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൌസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

ചൊവ്വ, 10 നവം‌ബര്‍ 2015 (14:24 IST)
ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലേക്കാണ് മാര്‍ച്ച് നടത്തിയത്.
 
ക്ലിഫ് ഹൌസില്‍ മുഖ്യമന്ത്രി വിവിധ യു ഡി എഫ് നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുന്നതിനിടെ ആയിരുന്നു യുവമോര്‍ച്ചയുടെ പ്രക്ഷോഭം. എന്നാല്‍, ക്ലിഫ് ഹൌസിനു പുറത്തു വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു.
 
പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് ക്ലിഫ് ഹൌസിലേക്ക് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന്, പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. 
 
സംസ്ഥാന പ്രസിഡന്റ് പി സുധീറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

വെബ്ദുനിയ വായിക്കുക