വലിയ പ്രതിഷേധമാണ് സമരത്തിനെതിരെ ഉയര്‍ന്നത്. ചുംബന സമരം അഞ്ചുമണിക്ക് മറൈന്‍ഡ്രൈവില്‍ നടക്കാനിരിക്കെ യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്ഡി സിപി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാര്‍ച്ച് നടന്നു. കണ്ണു മൂടിക്കെട്ടിയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി മറൈന്‍ഡ്രൈവില്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. പരിധി വിട്ടാല്‍ കേസ് എടുക്കുമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.