വേനൽമഴയ്ക്കൊപ്പം ടൗട്ടേ ചുഴലിക്കാറ്റിനോടനുബന്ധിച്ചെത്തിയ ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. പുഴകൾ നിറഞ്ഞതിനാൽ അധിക വൈദ്യുത ഉത്പാദനത്തിലൂടെ കൂടുതൽവെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് പരിമിതിയുണ്ട്. പൂർണതോതിൽ വൈദ്യുതി ഉത്‌പാദിപ്പിച്ചാൽ തന്നെയുംമേയ് 31 ആകുമ്പോഴേക്കും പരമാവധി 20-25 ശതമാനത്തിൽ മാത്രമാണ് ജലസംഭരണം എത്തിക്കാനാവുക.
2018 പ്രളയമഴയ്‌ക്ക് മുൻപ് ഡാമുകളിൽ ജലനിരപ്പ് 23.77 ശതമാനമായിരുന്നു. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ അശാസ്ത്രീയതയാണ് 2018-ലെ പ്രളയത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചത് എന്ന ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പഠനത്തിൽ കണ്ടെത്തിയിരുന്നു. ഡാം മാനേജ്‌മെന്റ് കൃത്യമായി നടപ്പിലാക്കണമെന്ന് കേന്ദ്രജല കമ്മിഷന്റെ റിപ്പോർട്ടിലും നിർദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡാമുകളിലെ ഉയർന്ന ജലനിരപ്പ് ആശങ്ക സൃഷ്ടിക്കുന്നത്.