ടൗട്ടെ ചുഴലിക്കാറ്റ് ദിയുവിന് 20 കി.മീ വടക്കു കിഴക്കായി മണിക്കൂറില്‍ പരമാവധി 190 കിലോമീറ്റര്‍ വരെ വേഗതയില്‍ സൗരാഷ്ട്ര തീരം കടന്നു. കരയില്‍ പ്രവേശിച്ചതിനുശേഷം ചുഴലിക്കാറ്റ് ദുര്‍ബലമാകാന്‍ തുടങ്ങി. ഉച്ചയാടെ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമാകും. 'ടൗട്ടെ' ആശങ്ക അകലുന്നു. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് ഗുജറാത്ത് കരയില്‍ പ്രവേശിക്കാന്‍ തുടങ്ങിയത്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് കൂടി തുടരുമെന്നതിനാല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.