ക്ഷേത്രങ്ങളില്‍ തൂക്കം, മേല്‍വസ്ത്ര നിരോധനം എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശിവപേരൂര്‍ സന്ന്യാസി മഹാസംഗമം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 മാര്‍ച്ച് 2024 (10:08 IST)
ക്ഷേത്രങ്ങളില്‍ തൂക്കം, മേല്‍വസ്ത്ര നിരോധനം എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശിവപേരൂര്‍ സന്ന്യാസി മഹാസംഗമം. തെക്കേ ഗോപുര നടയില്‍ നടന്ന സമാപന സഭയില്‍ സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതിയാണ് വിളംബരം അവതരിപ്പിച്ചത്. കേരളത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് നാനൂറോളം സന്ന്യാസിമാരാണ് സംഗമത്തില്‍ പങ്കെടുത്തത്. 
 
കുടുംബങ്ങളുടെ ശിഥിലീകരണത്തിന് കാരണമാകുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയാനും ഒഴിവാക്കാനും ഉള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വിദ്യാഭ്യാസ കുടിയേറ്റം, ആത്മഹത്യാ പ്രവണതകള്‍ എന്നിവക്കെതിരെ ബോധവത്കരണം വേണം. കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് നാമജപം, സ്വാദ്ധ്യായം, വ്രതാനുഷ്ഠാനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും വിളംബരത്തില്‍ ആവശ്യപ്പെട്ടു. സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍