കുതിച്ചുയരുന്ന ഇന്ധനവിലയോട് ‘ബൈ ബൈ’ പറഞ്ഞ് കേരളം; അധിക നികുതിയിൽ കുറവ് വരുത്തും, വിലയിൽ ആശ്വാസമുണ്ടാകും

ബുധന്‍, 30 മെയ് 2018 (13:15 IST)
കുത്തനെയുയരുന്ന ഇന്ധനവിലയിൽ കടിഞ്ഞാണിടാൻ സംസ്ഥാന മന്ത്രിസഭ. പെട്രോള്‍, ഡീസൽ വില കുറയ്ക്കുന്നതിനായി അധിക നികുതിയില്‍ കുറവ് വരുത്താൻ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അധിക നികുതി എത്ര കുറയ്ക്കുമെന്ന കാര്യൽ അന്തിമ തീരുമാനമായിട്ടില്ല.  
 
ജൂണ്‍ ഒന്ന് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. പെട്രോൾ, ഡീസൽ നികുതി വഴി ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഒരു ഭാഗം ഉപേക്ഷിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ ധാരണയായത്. പെട്രോളിന് 32.02 ശതമാനവും ഡീസലിന് 25.58 ശതമാനവും ആണ് കേരളം ഈടാക്കുന്ന നികുതി.
 
ഇന്ധന വില വർധിച്ചതോടെ സംസ്ഥനത്ത് നികുതിവർധനവാണ് ഉണ്ടായിരിക്കുന്നത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിലകുറക്കാന്‍ നടപടികള്‍ കൈകൊള്ളുകയാണെങ്കില്‍ ആ ഘട്ടത്തില്‍ ഇളവ് പിന്‍വലിക്കാമെന്ന തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍