സുതാര്യതയുള്ള മികച്ച ഭരണം സർക്കാരിന്റെ ചുമതല: ഗവർണർ
തിങ്കള്‍, 26 ജനുവരി 2015 (10:12 IST)
മികച്ച രീതിയിലുള്ള ഭരണം കാഴ്ച വയ്ക്കേണ്ടത് സർക്കാരുകളുടെ ചുമതലയാണെന്നും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത വേണമെന്നും ഗവർണർ ജസ്റ്റിസ് പി സദാശിവം.
സര്‍ക്കാര്‍ സുതാര്യമായി പ്രവര്‍ത്തിച്ച് മികച്ച രീതിയിലുള്ള ഭരണം കാഴ്ച വയ്ക്കേണ്ടത് സർക്കാരുകളുടെ കടമയാണ്. ഭരണത്തിലിരിക്കുന്നവർ പറയുന്നതിന്റേയും പ്രവർത്തിക്കുന്നതിന്റേയും ഉത്തരവാദിത്തം അവർക്കാണെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണ് ചാൻസലേഴ്സ് കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചത്. ഈ മേഖലയിലും മതിയായ സുതാര്യത അനിവാര്യമാണ്. ഇതുവഴി ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ സാധിക്കും. വരുന്ന തലമുറകളെ മികച്ചതാക്കി തീര്‍ക്കാന്‍ സർവകലാശാലകൾ നിർണായക പങ്കാണ് വഹിക്കുന്നത്. അതിനാൽ തന്നെ സർവകലാശാലകളുടെ നിലവാരം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണെന്നും സദാശിവം കൂട്ടിച്ചേർത്തു.
ദേശീയ ഗെയിംസ് പടിവാതിലിൽ എത്തി നിൽക്കെ കേരളത്തിലെ ജനങ്ങൾ ഒരുമിച്ച് നിൽക്കണം. ആയിരക്കണക്കിന് പേര്‍ മത്സരിക്കുന്ന ദേശീയ ഗെയിംസ് കായിക കേരളത്തിന് അഭിമാനമായി മാറണം. ഗെയിംസിൽ കേരളത്തിന് മികച്ച വിജയം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.