പാനൂരില്‍ സിപിഐഎം പ്രകടനത്തിനു നേരെ നടന്ന ബോംബേറില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, ഭാസ്‌കരന്‍, മോഹനന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം കൈവേലിക്കലിലായിരുന്നു സംഭവം നടന്നത്.
കൈക്കും കഴുത്തിനും മുഖത്തും പരിക്കേറ്റ ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്തുണ്ടായിരുന്ന സിഐ സജീവിനും എസ്‌ഐ പ്രകാശിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെ് സിപിഐഎം ആരോപിച്ചു. ഇതിന് പിന്നാലെ കടമ്പൂരില്‍ രാജീവ് ഗാന്ധി കള്‍ചറല്‍ സെന്ററിന് നേരെയും ആക്രമണമുണ്ടായി.
സെന്ററിനു സമീപം നിര്‍ത്തിയിട്ട ആറോളം ബൈക്കുകളാണ് അക്രമികള്‍ തകര്‍ത്തത്. മഹിളാ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ മൂന്നു പേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് ഒരു തരത്തിലുള്ള പ്രകോപനവും ഇല്ലാതെ ഈ അക്രമണം നടന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് കടമ്പൂര്‍ പഞ്ചായത്തില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.