സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ സംവിധായകന് വിനയന്റെ പരാതിയില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. പുരസ്കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ പരാതി.