സംസ്ഥാനത്ത് 200ന് മുകളിൽ കൊവിഡ് കേസുകൾ:27 പേർക്ക് സമ്പർക്കം വഴി രോഗം, ആശങ്ക കനക്കുന്നു

വെള്ളി, 3 ജൂലൈ 2020 (18:27 IST)
സംസ്ഥാനത്ത് 211 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ആദ്യമായാണ് സംസ്ഥാനത്ത് 200ലധികം കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്ത് നിന്നും വന്നവരാണ്.39 പേർ അന്യസംസ്ഥന്നങ്ങളിൽ നിന്ന് വന്നവരാണ്. 27 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്.ആറ് സിഐഎസ്എഫ്  ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
 ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരു 17 പാലക്കാട് 14 കോട്ടയം 14.കോഴിക്കോട് 14 കാസർകോട് 7 പത്തനംതിട്ട 2 ഇടുക്കി 2 വയനാട് 1. എന്നിങ്ങനെയാണ് കണക്കുകൾ. 201 പെരുടെ പരിശോധനാഫലങ്ങൾ ഇന്ന് നെഗറ്റീവായി.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7306 സാമ്പിളുകൾ പരിശോധിച്ചു 4966 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് ചികിത്സയിൽ ഉള്ളത് 2098 പേരാണ്. 2894 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി.സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ് ഉള്ളത്.സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 130 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍