സ്കൂളുകൾ ഉടൻ അടയ്ക്കില്ല: തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി

തിങ്കള്‍, 10 ജനുവരി 2022 (12:50 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ ഉടൻ അടയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി. വാരാന്ത്യ,രാത്രികാല നിയന്ത്രണങ്ങളും ഉടനുണ്ടാകില്ല.
 
അതേസമയം സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കും. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍