സംസ്ഥാനത്ത് ആദ്യമായി കൊവിഡ് കേസുകള്‍ 1000കടന്നു; 57പേരുടെ സമ്പര്‍ക്ക വിവരം വ്യക്തമല്ല

ശ്രീനു എസ്

ബുധന്‍, 22 ജൂലൈ 2020 (18:24 IST)
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് കേസുകള്‍ 1000കടന്നു. 1038പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍  57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
 
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആയിട്ടുണ്ട്. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49  , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25,  കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട്  101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍