പട്ടികയില്‍ ഒന്നാമന്‍; ഋഷിരാജ് സിംഗ് സിബിഐ സ്‌പെഷല്‍ ഡയറക്ടറായേക്കും
മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ഡിജിപി ഋഷിരാജ് സിംഗ് സിബിഐ സ്‌പെഷല്‍ ഡയറക്‍ടറായേക്കും. സിബിഐ സ്‌പെഷല്‍ ഡയറക്ടർ രാകേഷ് അസ്‌താന സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറലായി നിയമിതനായതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഋഷിരാജ് സിംഗിനെ പരിഗണിക്കുന്നത്.
ഋഷിരാജ് സിംഗിനെ കൂടാതെ അഹമ്മദാബാദ് കമ്മിഷണര്‍ എകെ സിംഗ്, മധ്യപ്രദേശ് ക്രൈം ഡിജിപി സുധീര്‍ സക്‌സേന എന്നിവരും ചുരുക്കപ്പെട്ടികയിലുണ്ട്. 20 പേര്‍ ഉണ്ടായിരുന്ന പട്ടികയില്‍ നിന്ന് മൂന്നു പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് കേന്ദ്രസര്‍ക്കാര്‍ ചുരുക്കപ്പെട്ടിക തയ്യാറാക്കുകയായിരുന്നു.
മുമ്പു സിബിഐ ജോയിന്റ് ഡയറക്‌ടറായി പ്രവര്‍ത്തിച്ചു എന്ന മികവാണ് ഋഷിരാജ് സിംഗിനെ പട്ടികയില്‍ ഒന്നാമനമാക്കുന്നത്. കേന്ദ്ര ഏജൻസികളുടെ തലപ്പത്ത് നിയമിക്കപ്പെടാനുള്ള യോഗ്യതയായ ഡിജിപി ഗ്രേഡിലേക്ക് ഒരുവർഷം മുമ്പ് ഋഷിരാജ് സിംഗിനെ എംപാനല്‍ ചെയ്‌തിരുന്നു. ഈ പദവിയും അദ്ദേഹത്തിന് നേട്ടമാകും.